എ ഐയുടെ അനന്ത സാധ്യതകൾ ആരെയും ഏത് സാങ്കല്പിക ലോകത്തുമെത്തിക്കാമെന്നതാണ് വാസ്തവം. അങ്ങനെ മലയാളി നടന്‍മാരെ ഹോളിവുഡിലെത്തിക്കുന്ന പോസ്റ്ററുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരം സാങ്കേതികവിദ്യകളുടെ സഹായത്തോടെ മലയാളികളുടെ സ്വന്തം മോഹൻലാലിന്റെ മുഖവും ഹോളിവുഡ് ക്ലാസിക് കാൻവാസുകളും കൂട്ടിച്ചേർത്ത് ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
ഹോളിവുഡിലെത്തിയ മോഹൻലാലിന്റെ ചലിക്കുന്ന ദൃശ്യങ്ങൾ എ ഐ മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വൈറലായത്. ഗോഡ്ഫാദര്‍, റോക്കി, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മാട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജെയിംസ് ബോണ്ട് തുടങ്ങിയ പ്രേക്ഷകപ്രിയ ക്ലാസിക്ക് ഹോളിവുഡ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ വിന്റേജ് ലാലേട്ടന്റെ മുഖം നല്‍കിയിരിക്കുന്നത്.
നിരവധിപേരാണ് ചിത്രത്തിന് താഴെ ക്യാമെന്റുമായി എത്തിയിരിക്കുന്നത്. യഥാർഥ ലോകത്തെയും സാങ്കല്പിക കാലത്തെയും തമ്മിൽ തിരിച്ചറിയാനാവാത്ത വിധമുളള എഐയുടെ വളർച്ച ഭീതിപ്പെടുത്തുന്നതാണെന്നും കമന്റുകളുണ്ട്. ഇന്‍സ്റ്റിയില്‍ വൈറലായ വീഡിയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലാലേട്ടൻ അങ്ങ് ഹോളിവുഡില്‍ ജനിച്ചെങ്കില്‍ ഇങ്ങനെ ആയിരിക്കും ഉണ്ടാവുക എന്നാണ് ആരാധക അഭിപ്രായം.
STORY HIGHLIGHT: ai generated video of mohanlal gone viral