Movie News

കളർഫുൾ പോസ്റ്ററുമായി ‘ദി പെറ്റ് ഡിറ്റക്റ്റീവ്’ – the pet detective malayalam movie poster

ഷറഫുദ്ദീന്‍, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമായ പെറ്റ് ഡീറ്റക്റ്റീവ് ചിത്രത്തിന്റെ കളർഫുൾ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഷറഫുദീൻ നിർമ്മാതാവ് എന്ന പുതിയ വേഷത്തിൽ ആദ്യമായി ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്.

ഏറെ വ്യത്യസ്തത പുലർത്തിയിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളർഫുൾ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ട ഷറഫുദീൻ – അനുപമ കോമ്പോ ലുക്കിലെ പോസ്റ്ററിൽ ഒരു മക്കാവ് തത്തയെയും കാണാം.

എല്ലാ തരം പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല കോമേഴ്സ്യൽ എന്റർടെയ്‍നര്‍ സിനിമയാകും പെറ്റ് ഡീറ്റക്റ്റീവ് എന്ന പ്രതീക്ഷയും പ്രേക്ഷകർക്ക് നൽകുന്നുണ്ട് ഈ പോസ്റ്ററുകൾ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

STORY HIGHLIGHT: the pet detective malayalam movie poster