ചേരുവകൾ
ആട്ട ഇരുനൂറ്റി അമ്പത് ഗ്രാം
കിഴങ്ങ് മൂന്നെണ്ണം
സവാള ഒരെണ്ണം
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി രണ്ട് അല്ലി
ഗരം മസാല കാൽ ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
മല്ലിപ്പൊടി കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
എണ്ണ വറുക്കുവാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആട്ട ചപ്പാത്തി രൂപത്തിൽ കുഴയ്ക്കുക, കിഴങ്ങ് പുഴുങ്ങി മാറ്റിവയ്ക്കുക മൂന്ന് ടീസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. ഇതിലേക്ക് ഗരംമസാല, മുളകുപൊടി, മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക. കിഴങ്ങ് പൊടിച്ച് ചേർക്കുക ഈ കൂട്ട് മാറ്റി വയ്ക്കുക ചപ്പാത്തി മാവ് ഉരുളകളാക്കി മാറ്റിവെക്കുക. ഓരോ ഉരുളയുടെ അകത്തും കിഴങ്ങിന്റെ കൂട്ട് വെച്ച് കൈകൊണ്ട് പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.