ചേരുവകൾ
ചിക്കൻ
മുളക് പൊടി
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
കുരുമുളക് പൊടി
ഗരം മസാല
ഉപ്പ്
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
മല്ലിയില
തൈര്
കുരുമുളക്,
ഏലയ്ക്ക,
പട്ട, ഗ്രാമ്പു,
കറുത്ത ഏലയ്ക്ക,
ചെറിയ ജീരകം
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കണം. ഇതിലേക്ക് മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും ഉപ്പും പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും മല്ലിയില പൊടിയായി അരിഞ്ഞതും തൈരും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇത് അര മണിക്കൂർ മാറ്റി വയ്ക്കണം. ഈ സമയം കൊണ്ട് ഇതിന് വേണ്ട ഒരു മസാല തയ്യാറാക്കാം. അതിനായി മല്ലി, കുരുമുളക്, ഏലയ്ക്ക, പട്ട, ഗ്രാമ്പു, കറുത്ത ഏലയ്ക്ക, ചെറിയ ജീരകം എന്നിവ വറുത്ത് പൊടിച്ചെടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് പുരട്ടി വച്ചിരിക്കുന്ന ചിക്കൻ വറുക്കണം. ഇത് മാറ്റിയിട്ട് പാനിൽ എണ്ണ ചൂടാക്കിയിട്ട് സവാള വഴറ്റണം. നന്നായി വഴറ്റിയിട്ട് ചിക്കൻ കഷ്ണങ്ങൾ ചേർക്കണം. അതോടൊപ്പം പൊടിച്ച് വച്ചിരിക്കുന്ന മസാലയും കൂടി ആവശ്യത്തിന് ചേർക്കണം. ഇതിലേക്ക് തൈരും ചേർത്ത് യോജിപ്പിച്ചിട്ട് അവസാനമായി ചൂട് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കണം.