ചേരുവകൾ
ഉണക്കമീൻ
സവാള
പച്ചമുളക്
തേങ്ങാ
എണ്ണ
തയ്യാറാക്കുന്ന വിധം
ഉണക്കമീൻ നന്നായി കഴുകി മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരക്കൻ. ശേഷം 3 സവാളയും 2 പച്ചമുളകും ചെറുതായി അരിയുക. അതിനു ശേഷം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക, അരച്ച് വെച്ച മീൻ ചേർത്ത് നന്നായി ഇളക്കുക. ഗോൾഡൻ നിറം ആകുന്നത് വരെ ഉയർന്ന തീയിൽ ഫ്രൈ ചെയ്യുക. രണ്ട് സ്പൂൺ ചുവന്ന കശ്മീരി മുളകുപൊടി ചേർത്ത് ഇളക്കുക. വെന്തശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. തീ ഓഫ് ചെയ്യുക. അവസാനം വേണം തേങ്ങ ചേർക്കുവാൻ. ആദ്യം ചേർത്താൽ തേങ്ങ കരിഞ്ഞുപോകും. നമുക്ക് വേണ്ടത് പച്ച തേങ്ങയുടെ രുചിയാണ്. ചോറിനൊപ്പവും രുചികരമായ ചമ്മന്തി തയ്യാർ.