മധുരപ്രിയര്ക്കായി പോഷകങ്ങൾ ഏറെ അടങ്ങിയ മധുരം നൊടിയിടയിൽ തയാറാക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണം ചെയ്യും ഈ ഡെസേർട്ട് എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
- റാസ്ബറി – ഒരു കപ്പ്
- ബ്ലൂബെറി – ഒരു കപ്പ്
- ബ്ലാക്ക് ബെറി – ഒരു കപ്പ്
- സബ്ജ സീഡ് – മൂന്ന് ടേബിൾസ്പൂൺ
- വെള്ളം – മുക്കാൽ കപ്പ്
- തൈര് – രണ്ട് കപ്പ്
- തേൻ – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾസ്പൂൺ സബ്ജ സീഡ് ഇട്ടതിനുശേഷം മുക്കാൽ കപ്പ് വെള്ളം കൂടെ ഒഴിച്ച് നന്നായി കുതിരാൻ മാറ്റി വെയ്ക്കാം. മറ്റൊരു പാത്രത്തിലേക്ക് ബ്ലൂബെറിയും, ബ്ലാക്ക് ബെറിയും, റാസ്ബറിയും ചേർത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ടു കപ്പ് തൈര് ചേർത്തതിനുശേഷം വീണ്ടും എല്ലാം കൂടെ ഇളക്കി യോജിപ്പിക്കാം. നേരത്തെ കുതിരാൻ വെച്ച സബ്ജ സീഡും കൂടെ ഇതിലേക്ക് ചേർക്കാം. ശേഷം രണ്ട് ടേബിൾ സ്പൂൺ തേനും കൂടി ചേർത്ത് എല്ലാം കൂടെ ഇളക്കി യോജിപ്പിച്ച് മുകളിൽ കുറച്ച് നട്സും കൂടെ വിതറി വിളമ്പാം.
STORY HIGHLIGHT: Creamy Dessert