തിരുപ്പൂർ, 28 ഒക്ടോബർ 2024: ഇന്ത്യയിലെ പരമ്പരാഗതവും പൈതൃകാധിഷ്ടിതവുമായ വസ്ത്രങ്ങളിലെ മുൻനിര ബ്രാൻഡായ രാംരാജ് കോട്ടൺ, കാലാധിഷ്‌ഠിത പാരമ്പര്യങ്ങളെ ആധുനിക സൗന്ദര്യശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന അതിൻ്റെ ഏറ്റവും പുതിയ ടിഷ്യു ധോത്തി ശേഖരത്തിൻ്റെ അനാച്ഛാദനം പ്രഖ്യാപിച്ചു. ഈ പ്രീമിയം ശേഖരം മിന്നിത്തിളങ്ങുന്ന ജറിയുടെയും, മൃദുവും ശ്വസനക്ഷമതയ്ക്കുള്ള പരുത്തിയുടെയും സമൃദ്ധമായ മിശ്രിതത്തിലൂടെ നിർമ്മിച്ചിരിക്കുന്നതിനാൽ, ചാരുതയുടെയും തൃപ്‌തിയുടെയും അനുയോജ്യമായ ബാലൻസ് ഇതിന് ലഭിക്കുന്നു. ഭാരക്കുറവും മനോഹാരിതയും, ആകർഷകമായ ഡ്രൈപ്പും അതിലോലമായ തിളക്കവും ടിഷ്യു ധോത്തിയെ ഉത്സവ അവസരങ്ങൾക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പായി മാറ്റുന്നു.
സ്വർണ്ണ ബോർഡറുകളുള്ള ക്ലാസിക് വൈറ്റ് മുതൽ രാമ ഗ്രീൻ, ഗോൾഡ്, റോസ് ഗോൾഡ്, ലാവെൻഡർ, സിയാൻ, മോസ് ഗ്രീൻ, സിൽവർ, സ്റ്റീൽ ഗ്രേ തുടങ്ങിയ വർണശബളമായ നിറങ്ങൾ വരെ, എല്ലാ ആഘോഷ അവസരങ്ങൾക്കും ശൈലികൾ വാഗ്ദാനം ചെയ്യുന്ന വർണ്ണാഭമായ ഒരു നിരയാണ് പുതിയ ശേഖരത്തിലുള്ളത്. സൂക്ഷ്‌മമായി നെയ്തെടുത്ത, ഈ ധോതികൾ ഭാരം കുറഞ്ഞതും, ധരിക്കാൻ എളുപ്പമുള്ളതും, ദീർഘമായ സുഖം ഉറപ്പാക്കുന്നതുമായ ഒരു അൾട്രാ-സോഫ്റ്റ് ഫീൽ പ്രദാനം ചെയ്യുന്നു. സങ്കൽപം 2Mടിഷ്യൂ സെറ്റ് പകുതി നീളത്തിന് ₹1,550-ക്കും മുഴു നീളത്തിന് 1,650-ക്കും ലഭ്യമാണ്, അതേസമയം സങ്കൽപം 2M അഡ്ജസ്റ്റബിൾ ടിഷ്യൂ സെറ്റ് പകുതി നീളം ₹1,650-ക്കും മുഴു നീളം ₹1,800-ക്കും ലഭ്യമാണ്. കൂടാതെ, കൾച്ചർ ക്ലബ് മാച്ചോ കളർ ഷർട്ട് + ടിഷ്യൂ മാച്ചിംഗ് ബോർഡർ ധോതി പകുതി നീളം ₹1,600-ക്കും മുഴു നീളം ₹1,700-ക്കും ലഭിക്കുന്നു, ഇത് ഏകോപിപ്പിച്ചതും സ്റ്റൈലിഷുമായ ഒരു സമന്വയം വാഗ്ദാനം ചെയ്യുന്നു.
സംസ്‌കാരത്തിൻ്റെ പ്രതീകമായ ധോതി, സമകാലീന ഫാഷൻ രംഗത്ത് പ്രാധാന്യമുള്ളതായി തുടരുന്നുവെന്ന്, പരമ്പരാഗത കരകൗശലത്തോടുള്ള ഞങ്ങളുടെ സമർപ്പണം ഉറപ്പാക്കുന്നുവെന്ന് രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ ശ്രീ. കെ. ആർ. നാഗരാജൻ പറഞ്ഞു.
“സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാർക്ക് ഉത്സവ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള പരിമിതി കണക്കിലെടുത്തും, വർദ്ധിച്ചുവരുന്ന ആവശ്യത്തോടുള്ള പ്രതികരണം എന്ന നിലയിലും ആണ് പുരുഷന്മാർക്കും* കുട്ടികൾക്കുമായി ടിഷ്യു ജറി ധോത്തിസ് പുറത്തിറക്കിയത്. ഈ ശേഖരത്തിലൂടെ, ഇന്ത്യയുടെ സമ്പന്നമായ ടെക്സ്റ്റൈൽ പൈതൃകത്തെ ബഹുമാനിക്കുന്നതോടൊപ്പം, എല്ലാവരേയും സ്റ്റൈലിൽ ആഘോഷിക്കാൻ അനുവദിക്കുന്ന, വൈവിധ്യമാർന്നതും മനോഹരവുമായ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.”