തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഓക്സ്ഫഡ് സ്കൂളിൽ സംഘടിപ്പിച്ച ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
മത്സരത്തിൽ കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി. ആതിഥേരായ കൊല്ലം ഓക്സ്ഫഡ് സ്കൂൾ രണ്ടാം സ്ഥാനം നേടി. 25 മുതൽ 28 വരെ നടന്ന ടൂർണമെൻ്റിൽ ജില്ലയിലെ 32 സ്കൂളുകൾ പങ്കെടുത്തു. ഓക്സ്ഫോർഡ് സ്കൂൾ വിദ്യാർത്ഥിയായ അൽ അമീൻ, ടി കെ എം സെൻ്റിനറി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ അമീൻ ആസിഫ് എന്നിവർ ബെസ്റ്റ് പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ ഗോൾ നേടിയ ഐശ്വര്യ പബ്ലിക് സ്കൂൾ വിദ്യാർത്ഥി ഫഹദ് ഗോൾഡൻ ബൂട്ടിന് അർഹനായി. ടീ കെ എം സ്കൂൾ വിദ്യാർത്ഥിയായ ഫയാസ് അലി പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഓക്സ്ഫോർഡ് സ്കൂൾ വിദ്യാർത്ഥികളായ ആദിൽ അബ്ദുൽ വഹാബ്, റിസ്വാൻ എന്നിവർ യഥാക്രമം മികച്ച ഡിഫൻഡർ മികച്ച ഗോൾകീപ്പർ എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫുഡ്‌ബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങ് മുൻ സന്തോഷ് ട്രോഫി താരം അജയ് നായർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി അദ്ദേഹം വിതരണം ചെയ്തു. മനാറുൽ ഹുദാ ട്രസ്റ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ് നായർ, ഓക്സ്ഫഡ് സ്കൂൾ പ്രിൻസിപ്പാൾ സനൽ ടി എസ്, മാനേജർ എ ഷാനവാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
STORY HIGHLIGHT: The Oxford Trophy football tournament