വൈകുന്നേരം ചായക്കൊപ്പം എണ്ണപ്പലഹാരം കഴിച്ച് മടുത്തവരാണോ നിങ്ങള്‍? എങ്കില്‍ വളരെ സ്വാദിഷ്ടമായ ഒരു നാടന്‍ വിഭവം നമുക്ക് തയ്യാറാക്കി നോക്കിയാലോ. വളരെ മണവും രുചിയും ഉള്ള ഒരു വിഭവമാണിത്. വയണഇല കൊണ്ടുള്ള ചക്ക അപ്പം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ചക്ക
- ഗോതമ്പുപൊടി
- ശര്‍ക്കര
- ഏലയ്ക്ക
- തേങ്ങ
തയ്യാറാക്കുന്ന വിധം.
ചക്കഅപ്പം തയ്യാറാക്കുന്നതിനായി ഗോതമ്പുപൊടി, ശര്‍ക്കര, ഏലയ്ക്ക ചതച്ചത്, തേങ്ങ, പഴുത്ത മധുരമുള്ള ചക്ക അരിഞ്ഞത്, കുറച്ച് ചക്കപ്പഴം അരച്ച് ചേര്‍ത്തതും കൂടി ഇട്ട് നല്ലപോലെ മാവ് മിക്സ് ചെയ്യുക, ശേഷം ഒരു വയണയിലയിലേക്ക് ഈ മാവ് നിറച്ച് കുമ്പിള് കുത്തുക. ഇനി ഇത് ആവിയില്‍ വെച്ച് പുഴുങ്ങി എടുക്കാം. വളരെ രുചികരമായ ചക്ക കൊണ്ടുള്ള വയണ അപ്പം തയ്യാര്‍.