ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെയെത്തും. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയ് ഹനുമാൻ’. പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ഒരു ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.
ഹനുമാൻ ഒരു പുരാതന ക്ഷേത്രത്തിലേക്ക് നടന്നുപോകുന്ന ദൃശ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദീപാവലിക്ക് മുൻപായി പുറത്തിറക്കിയ ആകർഷകമായ ഈ പ്രീ- ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ട്ടിച്ചിരിക്കുകയാണ്. ഹനുമാൻ എന്ന ദൈവിക കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുകയെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇപ്പോൾ ശക്തമാണ്.
ചിത്രത്തിൽ നായകനായി ആരാണ് എത്തുകയെന്നുള്ള പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘ജയ് ഹനുമാൻ’ ഉയർന്ന നിർമ്മാണ മൂല്യങ്ങളും മികച്ച സാങ്കേതിക നിലവാരവും ഉള്ള ഒരു ചിത്രമായിരിക്കുമെന്ന്, അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നു. പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ഒരു ഗംഭീര സിനിമാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
STORY HIGHLIGHT: jai hanuman preview poster