ബിരിയാണി അരി – 2 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ്
നെയ്യ് – 5 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് – 10 (രണ്ടായി പിളര്‍ന്നത്)
ഏലക്കായ് – 4 എണ്ണം
ഗ്രാമ്പൂ – 6 എണ്ണം
കറുവാപ്പട്ട – 2 കഷ്ണം
പെരുംജീരകം – 1 ടീസ്പൂണ്‍
കുരുമുളകു പൊടി – ¼ ടീസ്പൂണ്‍
രംഭയില – 2
ഉപ്പ് – ആവശ്യത്തിന്
ബിരിയാണി അരി അര മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം വാലാനായി വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് സവാള വഴറ്റുക. പകുതി മാറ്റി, ബാക്കി പകുതി നല്ല ബ്രൗണ്‍ നിറമാകുന്നവരെ വഴറ്റുക. ആ നെയ്യില്‍ തന്നെ അണ്ടിപരിപ്പും വറുത്തുകോരുക. ഈ നെയ്യില്‍ പട്ട, ഗ്രാബൂ, ഏലക്കായ് ഇവ വഴറ്റി നേരത്തെ പകുതി വഴറ്റി വച്ച സവള വെള്ളം വാര്‍ത്ത അരി ഇവയിട്ട് 3 മിനിട്ട് വഴറ്റുക. ഇതില്‍ 4 കപ്പ് തിളച്ച വെള്ളം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടി വയ്ക്കുക. വെള്ളം വറ്റി വെന്തുകഴിയുമ്പോള്‍ ഒരു സ്പൂണ്‍ നെയ്യ് അണ്ടിപരിപ്പ്, വറുത്തുവച്ച സവാള കുരുമുളക് പൊടി ഇവ ചേര്‍ത്ത നല്ലപോലെ ഇളക്കി ചൂടോടെ വെജിറ്റബിള്‍ കുറുമയ്ക്കൊപ്പമോ ചിക്കന്‍ കറിയ്ക്കൊപ്പമോ വിളമ്പാം.