രുചികരമായ നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. വീട്ടിൽ തന്നെ തയാറാക്കാം സ്വാദേറും ഫ്രൂട്ട് സലാഡ്.
ചേരുവകൾ
- പഴങ്ങൾ – ആവശ്യത്തിന്
- പഞ്ചസാര- 3 ടേബിൾ സ്പൂൺ
- പാൽ – 5 ടേബിൾ സ്പൂൺ
- വനില എസൻസ് – 1 ടീസ്പൂൺ
- ഐസ്ക്രീം
തയ്യാറാകുന്ന വിധം
പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജിൽ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാൻ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി തണുപ്പിച്ച് സെറ്റ് ചെയ്തെടുത്താൽ ഹോം മെയ്ഡ് ഫ്രൂട്ട് സലാഡ് റെഡി.
STORY HIGHLIGHT: home made fruit salad