പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിൽ, നസ്രിയ, നടന്‍ ജയറാം, കാളിദാസ്, പാര്‍വതി, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
നേരത്തെ, ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് സുഷിൻ അവസാനം സംഗീതം ചെയ്ത ചിത്രം.
ഈ വർഷത്തെ തന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല ഒരു ചെറിയ ഇടവേള എടുക്കുന്നു എന്നും താരം നേരത്തെ ഒരു അഭിമുഖത്തിലൂടെ സുഷിന്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ സപ്തമശ്രീ തസ്ക്കരാ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു.
STORY HIGHLIGHT: music director sushin shyam got married