ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ ചന്ദ്ര ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഒരുപിടി ഹിറ്റ് പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് ചന്ദ്ര ലക്ഷ്മൺ.
സ്വന്തം സുജാത എന്ന പരമ്പരയിൽ അഭിനയിക്കുന്ന സമയം നടൻ ടോഷും ചന്ദ്രയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു, ആദ്യം ഇരുവരും ചിരിച്ച് തള്ളിയെങ്കിലും പിന്നീട് ഇരുവരും വിവാഹിതരായി. വിവാഹ ശേഷവും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര. മകനും ഭർത്താവ് ടോഷ് ക്രിസ്റ്റിക്കുമൊപ്പമുള്ള സുന്ദര നിമിഷങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ‘ഞങ്ങൾ മൂവരും’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
View this post on Instagram
മകന്റെ പിറന്നാൾ സമയത്ത് എടുത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു മകൻ അയാന് രണ്ട് വയസ് പൂർത്തിയായത്. ചന്ദ്രയും ടോഷും മകന് ആശംസകൾ അറിയിച്ച് പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.
STORY HIGHLIGHT: chandra laxman shared the happy moment in new insta post