ചേരുവകള്‍
1. ചിക്കൻ.- 500 ഗ്രാം
2. പച്ചമുളക് (അരിഞ്ഞത്)-മുക്കാൽ കപ്പ്
3. സവാള -2 എണ്ണം
വെളുത്തുള്ളി -10 അല്ലി
മല്ലിയില.- അര കപ്പ്
4.മഞ്ഞൾ പൊടി .-കാൽ ടീസ്പൂൺ
5.മല്ലിപ്പൊടി – 2 ടീസ്പൂൺ
6.ഗരം മസാല -. 1 ടീസ്പൂൺ
7.എണ്ണ – 1 ടേബിൾ സ്പൂൺ
8.ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൂന്നാമത്തെ ചേരുവകൾ അരച്ചുവയ്ക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അരച്ചുവച്ചിരിക്കുന്ന അരപ്പു വഴറ്റുക. വഴന്നുവരുമ്പോൾ പച്ചമുളക്, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല ഇവ ചേർക്കുക. അൽപ്പസമയം വഴറ്റിയശേഷം ചിക്കൻ ഇടണം. അൽപ്പം ഉപ്പും ചേർത്ത് അടച്ചു വേവിക്കുക. ചിക്കനിലെ വെള്ളത്തിൽ ഇതു വെന്തുകൊള്ളും. വെന്തു കഴിയുമ്പോൾ തുറന്നുവച്ച് വെള്ളത്തിന്റെ അംശം മുഴുവനും വറ്റിക്കണം.