Movie News

ജുമാന്‍ജി 3 എത്തുന്നു; ചിത്രത്തിന്‍റെ റിലീസ് അപ്ഡേറ്റ് പുറത്ത് – ‘Jumanji 3’ gets holiday release date for 2026

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജുമാൻജി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഒരുങ്ങുന്നു. 2026 ഡിസംബർ 11-ന് അഡ്വഞ്ചര്‍ ത്രില്ലര്‍ ഫ്രാഞ്ചെസിയുടെ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തും. ഫ്രാഞ്ചൈസിയിലെ താരങ്ങളായ ഡ്വെയ്ൻ ജോൺസൺ, കാരെൻ ഗില്ലൻ, കെവിൻ ഹാർട്ട്, ജാക്ക് ബ്ലാക്ക് എന്നിവർ പുതിയ ചിത്രത്തിലും ഉണ്ടാകും. കൊളംബിയ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഐമാക്സില്‍ അടക്കമായിരിക്കും പ്രദര്‍ശനത്തിന് എത്തുക.

2017-ലെ ‘ജുമാൻജി: വെൽക്കം ടു ദി ജംഗിൾ’, 2019 ലെ ‘ജുമാൻജി: ദി നെക്സ്റ്റ് ലെവൽ’ എന്നിവ സംവിധാനം ചെയ്ത സംവിധായകൻ ജേക്ക് കസ്ദന്‍ തന്നെയായിരിക്കും ചിത്രത്തിന്റെ മൂന്നാം ഭാഗവും സംവിധാനം ചെയുന്നത്. ഒരു വീഡിയോ ഗെയിമിനുള്ളിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം സുഹൃത്തുകള്‍ എന്ന തീമിലാണ് ജുമാന്‍ജി എത്തിയത്.

രണ്ടാം ഭാഗം നിർമ്മിച്ച മാറ്റ് ടോൾമാച്ച്, ജോൺസൺ, കസ്ദാൻ, ഡാനി ഗാർഷ്യ, ഹിറാം ഗാർഷ്യ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ആഗോളതലത്തില്‍ വലിയ വിജയം നേടിയ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാവുമെന്ന് നിർമ്മാതാവ് ഹിറാം ഗാർഷ്യ മുൻപ് സൂചനകൾ നൽകിയിരുന്നു.

STORY HIGHLIGHT: ‘Jumanji 3’ gets holiday release date for 2026