ബദാം 10 എണ്ണം
കശുവണ്ടി 10 എണ്ണം
പിസ്ത 10 എണ്ണം
ഈത്തപ്പഴം 5 എണ്ണം (കുരു കളഞ്ഞത് )
1/2 കപ്പ് തണുത്ത പാൽ
കുങ്കുമപ്പൂവ് നുള്ള്, (optional)
ഏലക്ക പൊടി ¼ ടീസ്പൂൺ
ഒരു പാത്രം എടുത്ത് അതിൽ ഈന്തപ്പഴവും ഡ്രൈ ഫ്രൂട്ട്സും കുങ്കുമപ്പൂവും ഏലക്കായും ചേർക്കുക. ഇതിലേക്ക് പാൽ ഒഴിച്ച് 30 മിനിറ്റ് മുക്കിവയ്ക്കുക.( ഡ്രൈ ഫ്രൂട്ട്സ് സോഫ്റ്റ് ആകാൻ വേണ്ടി ) ഈ മിശ്രിതം ഒരു ബ്ലെൻഡറിലേക്ക് ചേർക്കുക…ഡ്രൈ ഫ്രൂട്ട്സിൻ്റെ വലിയ കഷണങ്ങൾ ഇല്ലാതെ നന്നായി അരച്ചെടുക്കുക. ഇത് ഒരു ഗ്ലാസിൽ ഒഴിച്ച്… കുകുമപ്പൂവും ഏലക്ക പൊടിയും ഡ്രൈ ഫ്രൂട്ട്സ് തരിതരിയായി പൊടിച്ചതും മുകളിൽ വിതറി ഫ്രിഡ്ജിൽ വെച്ച് തണുപ്പിചോ /അല്ലാതെയോ ഉപയോഗികാം