ചേരുവകൾ
250 ഗ്രാം സേമിയ
നെയ്യ്
അണ്ടിപരിപ്പ്
ഉണക്ക മുന്തിരി
ആപ്പിൾ
നേന്ത്രപഴം
ബദാo
പഞ്ചസാര
മാതളം
പാൽ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ നെയ്യ് ചൂടാക്കിയിട്ട് ഇതിൽ അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, ബദാം, സേമിയ എന്നിവ പ്രത്യേകം വറുത്തു കോരി എടുക്കണം. അതിനു ശേഷം ആപ്പിൾ ചെറുതായി മുറിച്ചതും നേന്ത്രപ്പഴയും പഞ്ചസാരയും ചേർത്ത് വഴറ്റണം. ഒപ്പം അല്പം മാതളം കൂടി ചേർക്കണം. വലിയ ഉരുളിയിൽ രണ്ടര ലിറ്റർ പാൽ തിളപ്പിച്ചിട്ട് ഇതിലേക്ക്സേമിയ ചേർത്ത് വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും കസ്റ്റർഡ് മിക്സ് പാലിൽ കലക്കിയതും ചേർക്കാം. ഇത് നല്ലത് പോലെ യോജിപ്പിക്കണം. ഇത് കുറുകി വരുമ്പോൾ ഏലയ്ക്കാ പൊടി ചേർത്തിട്ട് തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട്സ് ചേർത്ത് യോജിപ്പിക്കാം. നല്ല രുചികരമായ ഫ്രൂട്ട് കസ്റ്റർഡ് സേമിയ പായസം തയ്യാർ.