Movie News

പല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ മനോ​ഹര ​ഗാനമെത്തി – pallotty 90s kids movie eru song out

ഗൃഹാതുരത സമ്മാനിക്കുന്ന ​ഗാനം ഇതിനകം പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമായപല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ പുതിയ ​വീഡിയോ ​ഗാനം റിലീസ് ചെയ്തു. ചിത്രത്തിലെ ‘ഇറു’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ഗൃഹാതുരത സമ്മാനിക്കുന്ന ​ഗാനം ഇതിനകം പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു.

തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൗഹൃദത്തിന്‍റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. തൊണ്ണൂറുകളില്‍ പെട്ടിക്കടകളില്‍ സുലഭമായിരുന്ന ഒരുതരം മിഠായിയുടെ പേരാണ് സിനിമയ്ക്ക്. ജിതിന്‍ രാജ് തന്നെ സംവിധാനം ചെയ്‍ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തിന്‍റെ സിനിമാരൂപമാണ് പല്ലൊട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ദീപക് വാസന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും.

മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്‍മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

STORY HIGHLIGHT: pallotty 90s kids movie eru song out