Movie News

ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ‘വിടാമുയര്‍ച്ചി’യുടെ പുതിയ വിവരങ്ങള്‍ പുറത്ത് – ajith kumar starring movie vidaamuyarchi dubbing works started

ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്

അജിത്ത്, അര്‍ജുന്‍, തൃഷ കൂട്ടുക്കെട്ടിൽ ഒരുങ്ങി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ഏറെ നാളുകളായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ‘വിടാമുയര്‍ച്ചി’യുടെ ഡബ്ബിങ് സെഷന്‍സ് ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം പൂജ ചടങ്ങുകളോടെയാണ് ഡബ്ബിങ് വര്‍ക്കുകള്‍ ആരംഭിച്ചത്. ഇതിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മങ്കാത്ത എന്ന ബ്ലോക്ക്ബസ്‌റ്റ്ര്‍ ചിത്രത്തിന് ശേഷം അജിത്തും അര്‍ജുനും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’.

ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ഉണ്ടായത്. ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ സാറ്റ്ലൈറ്റ് അവകാശം സണ്‍ടിവിയും ഒ.ടി.ടി അവകാശം നെറ്റ്ഫ്ലിക്‌സും സ്വന്തമാക്കി. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

STORY HIGHLIGHT: ajith kumar starring movie vidaamuyarchi dubbing works started