Crime

ആറുവയസുകാരിയെ പീഡിപ്പിച്ച കേസ്; 62കാരന് ഇരട്ടജീവപര്യന്തം

തിരുവനന്തപുരം: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരത്ത് പ്രതിക്ക് ഇരട്ട ജീവപര്യന്തം. 62കാരനായ വിക്രമനെയാണ് തിരുവനന്തപുരം പോക്സോ പ്രത്യേക കോടതി ശിക്ഷവിധിച്ചത്. 2022 -ൽ മംഗലപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

60,000 രൂപ പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. അമ്മൂമ്മയുടെ സുഹൃത്തായിരുന്ന പ്രതി 2020-21 കാലഘട്ടത്തിലാണ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്.