പരിചയപ്പെടാം ഈസ്റ്റ് യൂറോപ്പിലെ പ്രിയപ്പെട്ട ലിത്ത്വാനിയൻ കോൾഡ് പിങ്ക് സൂപ്പ് അഥവാ പിങ്ക് സൂപ്പ്. മനോഹരമായ ഈ വേനൽക്കാല വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
- കുക്കുമ്പർ ചെറുതായി അറിഞ്ഞത് – 1
- ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് – 1
- പുളിയുള്ള തൈര്
- ഉപ്പ് – ആവശ്യത്തിന്
- ജീരകപ്പൊടി – ഒരു നുള്ള്
- പുഴുങ്ങിയ മുട്ട – 1
- പുഴുങ്ങിയ ഉരുളകിഴങ്ങ് – 1
- സ്പ്രിങ് ഒനിയൻ – അല്പം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ കുക്കുമ്പർ, ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട്, പുളിയുള്ള തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി തണുപ്പിച്ചെടുക്കുക. നന്നായി തണുപ്പിച്ചെടുത്ത ഈ മിക്സ് ഒരു സെർവിങ് ബൗളിലേക്ക് മാറ്റി പുഴുങ്ങിയ ഉരുളക്കിഴങ്ങും, മുട്ടയും ഇതിന് മുകളിൽ സ്പ്രിങ് ഒനിയൻ, അവസാനം ആവശ്യത്തിന് ഉപ്പും, ജീരകപ്പൊടിയും ചേർത്താൽ ലിത്ത്വാനിയൻ കോൾഡ് പിങ്ക് സൂപ്പ് തയ്യാർ.
STORY HIGHLIGHT: Lithuanian Cold Beetroot Soup