ചേരുവകൾ
1.ഒരു കപ്പ് ക്യാരറ്റ് നീളത്തിൽ അരിഞ്ഞത്
2.ഒരു കപ്പ് പച്ചമാങ്ങ നീളത്തിൽ അരിഞ്ഞത്
3.4 ചെറിയ പച്ചമുളക് അരിഞ്ഞത്
4.4 വെള്ളുത്തുള്ളി നീളത്തിൽ അരിഞ്ഞത്
5.2 കഷണം ഇഞ്ചി നീളത്തിൽ അരിഞ്ഞത്
6.ഒരു നുള്ള് ഉലുവ
7.ഒരു നുള്ള് കായം
8.1/2 ടീസ്പൂൺ പൊടിച്ച മഞ്ഞൾ
9.1/4 ടീസ്പൂൺ കടുക്
10.1/2- 3/4 കപ്പ് വിനാഗരി
11.3 ടീസ്പൂൺ എണ്ണ
12.1 തണ്ട് കറിവേപ്പില
പാചകം ചെയ്യുന്നവിധം
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഇഞ്ചി, പച്ചമുളക് , വെളുത്തുള്ളി കറിവേപ്പില എന്നിവ വഴറ്റുക. ഇനി തീ കുറയ്ക്കുക. മഞ്ഞൾപൊടിച്ചത്, കായപ്പൊടി, ഉലുവ പൊടിച്ചത് എന്നിവ ചേർക്കുക.ആദ്യം ക്യാരറ്റും പിന്നെ മാങ്ങയും ചേർക്കുക. നന്നായി ഇളക്കുക. വിനാഗിരി ഒഴിച്ച് വീണ്ടും ഇളക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. അച്ചാർ തീയിൽ നിന്ന് മാറ്റുക. ക്യാരറ്റും മാങ്ങയും ക്രിഞ്ചയായി ഇരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.തണുത്ത ശേഷം അച്ചാർ അണുവിമുക്തമായ കുപ്പിയിലേക്ക് മാറ്റുക. പിറ്റേ ദിവസം മുതൽ ഉപയോഗിക്കാൻ പാകമാകും. എന്നാൽ തുറന്ന് കഴിഞ്ഞാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ മറക്കരുത്.