ചേരുവകൾ
ചെമ്മീൻ 16 എണ്ണം
, മുളകുപൊടി മുക്കാൽ ടീസ്പൂൺ,
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ, കുരുമുളകുപൊടി അര ടീസ്പൂൺ,
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ,
നാരങ്ങ രണ്ടെണ്ണം,
തേങ്ങ അര മുറി,
കുടംപുളി നാലെണ്ണം,
വെളിച്ചെണ്ണ മൂന്നര ടേബിൾ സ്പൂൺ
സവാള 10 എണ്ണം,
ഇഞ്ചി ചെറിയ കഷണം,
വെളുത്തുള്ളി- 30 അല്ലി,
പച്ചമുളക് 6 എണ്ണം,
കറിവേപ്പില ആവശ്യത്തിന്,
തക്കാളി രണ്ടെണ്ണം,
ഉപ്പ് ആവശ്യത്തിന്,
മുളകുപൊടി 6 ടേബിൾ സ്പൂൺ,
മഞ്ഞൾപൊടി കാൽ ടീസ്പൂൺ,
ചോറ് 600 ഗ്രാം
വെളിച്ചെണ്ണ 4 ടീസ്പൂൺ,
കടുക് ആവശ്യത്തിന്, ഉള്ളി 8 എണ്ണം,
വറ്റൽമുളക് 4 എണ്ണം,
കറിവേപ്പില ആവശ്യത്തിന്
തയാറാക്കുന്നവിധം
ചെമ്മീൻ വൃത്തിയാക്കി മുളകുപൊടി മുതൽ നാരങ്ങാനീര് വരെയുള്ളവ ചേർത്ത് മസാല പുരട്ടി വയ്ക്കുക. ശേഷം, തേങ്ങ വെള്ളം ചേർക്കാതെ അരച്ച് പാൽ എടുക്കുക. കൂടാതെ, കുടംപുളി ചെറു ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുകയും വേണം. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ചേർത്തു നന്നായി ഫ്രൈ ചെയ്തെടുക്കുക. അതെ പാനിൽ തന്നെ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, കീറിയ പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം സവാളയും ചേർത്ത് നന്നായി വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് വീണ്ടും വഴറ്റണം. അതുകഴി ഞ്ഞ് മസാലപ്പൊടികൾ ചേർത്ത് വീണ്ടും വഴറ്റി പച്ച മണം മാറുമ്പോൾ കുടംപുളി ചേർത്തു തിളപ്പിക്കുക. കുറുകിയശേഷം തേങ്ങാപ്പാലും ഉപ്പും ചേർത്ത് വേവിച്ച് താളിപ്പു ചേർത്ത് വാങ്ങുക. ഈ കുട്ടിലേക്ക് ചോറു ചേർത്തു നന്നായി ഇളക്കി ഗ്രേവി വറ്റി ഡ്രൈ ആകുന്നതുവരെ യോജിപ്പിക്കുക