Recipe

കുക്കറിൽ വെജിറ്റബിൾ കുറുമ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!

ആവശ്യമായ ചേരുവകൾ

ജീരകം
പച്ചമുളക്
ഉരുളക്കിഴങ്ങ്
കാരറ്റ്
ബീൻസ്
ഗ്രീൻപീസ്
കശുവണ്ടി

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കറിൽ എണ്ണ ഒഴിക്കുക. അതിലേക്ക് ജീരകം, മുളക് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ഒന്നും തന്നെ ചേർക്കുന്നില്ല. നല്ലപോലെ വാടിക്കഴിഞ്ഞാൽ അതിലേക്ക് പച്ചക്കറികൾ ചേർക്കുക. രണ്ടു ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. കയ്യിലുള്ള ഏത് പച്ചക്കറികളും ഉപയോഗിക്കാവുന്നതാണ്. അതിലേക്ക് ഒരു സ്പൂൺ മല്ലിപ്പൊടി ചേർക്കുക. ഇതിലേക്ക് അത്യാവശ്യത്തിനുള്ള ഉപ്പ്, ഒന്നര കപ്പ് വെള്ളം എന്നിവ ചേർത്ത് ഇളക്കുക. കുക്കറിൽ ഒരു വിസിൽ വരുന്ന വരെ വേവിക്കുക. അതിനുശേഷം കറിയിൽ ആവശ്യമായ അരപ്പിലേക് വേണ്ടുന്നവ തയ്യാറാക്കാം. അര കപ്പ് തേങ്ങ അതിലേക്ക് കശുവണ്ടി ചേർക്കുക. അരക്കപ്പ് വെള്ളമൊഴിച്ച് നല്ലപോലെ പേസ്റ്റ് രൂപത്തിൽ മിക്സിയിൽ അരച്ചെടുക്കുക. ഇനി കുക്കർ തുറന്ന് അതിലേക്ക് ഗ്രീൻപീസ് ചേർക്കുക. ശേഷം അരപ്പ് അതിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക. ആവശ്യത്തിനനുസരിച്ചുള്ള വെള്ളം ചേർക്കുക. അതിലേക്ക് കുരുമുളകുപൊടി, ഗരം മസാല പൊടിയും അവസാനം കുറച്ചു മല്ലിയിലയും ചേർത്ത് നല്ലപോലെ ഇളക്കി കറി ഇറക്കി വെക്കുക. വെജിറ്റബിൾ കുറുമ തയ്യാർ. തുടക്കക്കാർക്ക് മുതൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്നതാണ്.