Recipe

മൂന്ന് ചേരുവകള്‍ മാത്രം മതി; നൈസ് പത്തിരി റെഡി

കൈകൊണ്ട് കുഴയ്ക്കുകയും പരത്തുകയും ഒന്നും വേണ്ട. വളരെ നൈസ് ആയിട്ടുള്ള രുചികരമായ പത്തിരി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. എങ്ങനെയാണ് നൈസ് പത്തിരി തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • പത്തിരിപ്പൊടി
  • ഉപ്പ്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ചൂടായ പാനിലേക്ക് ഒരു കപ്പ് പത്തിരിപ്പൊടി, ആവശ്യത്തിന് ഉപ്പ്. കുറച്ച് വെളിച്ചെണ്ണ ഒന്നര കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഒരു കപ്പ് അരിപ്പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവില്‍ വേണം ചേര്‍ത്തു കൊടുക്കാന്‍. ശേഷം ഇവ മാവ് പരുവത്തില്‍ ആകുന്നത് വരെ നല്ല പോലെ ഇളക്കുക. അപ്പോളേക്കും കൈകൊണ്ട് കുഴച്ച പോലെ തന്നെ ഉള്ള മാവ് നമുക്ക് ലഭിക്കും. ഇനി ഇത് അല്‍പ നേരം തണുക്കാനായി മാറ്റിവക്കാം.

ശേഷം ചെറിയ ബോള്‍ ആക്കി ഉരുട്ടി എടുക്കുക. ഇനി പത്തിരി പ്രസിലേക്ക് വെച്ച് ഒന്ന് പ്രസ് ചെയ്ത് എടുത്താല്‍ വളരെ നൈസ് ആയിട്ടുള്ള പത്തിരി തയ്യാറായിക്കഴിഞ്ഞു. പത്തിരിപ്രസ് ഇല്ലെങ്കില്‍ പ്ലാസ്റ്റിക്ക് കവറിന്റെ മുകളില്‍ വച്ച് ഒരു പ്ലേറ്റ് വെച്ച് പ്രസ് ചെയ്തു കൊടുത്താലും മതിയാകും. ശേഷം ഇത് ചൂടുള്ള പാനലിലേക്ക് ഇട്ട് തിരിച്ചു മറിച്ചും ഇട്ട് പത്തിരി തയ്യാറാക്കി എടുക്കുക.

 

Latest News