ദോശയ്ക്കും ഇഡ്ഡലിക്കും ഒക്കെ ഒപ്പം കഴിക്കാവുന്ന ഒരു വെറൈറ്റി ചമ്മന്തിയാണ് പുതിന ചമ്മന്തി. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ചമ്മന്തി കൂടിയാണിത്. കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ് ഈ വിഭവം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പുതിന ചമ്മന്തി തയ്യാറാക്കുന്നതിനായി ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ, കൊച്ചുള്ളി, ഉഴുന്നുപരിപ്പ്, വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റുക. ചെറുതായി ഒന്ന് വഴണ്ട് വരുമ്പോഴേക്കും ഇതിലേക്ക് കുറച്ച് മല്ലിയിലയും കുറച്ച് പുതിനയിലയും കൂടി ചേര്‍ത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് ഉപ്പ് കൂടി ചേര്‍ത്തു കൊടുത്ത് ഇളക്കുക.
ഇനി നമ്മള്‍ ഒരു മിക്‌സിയുടെ ജാറിലേക്ക് കുറച്ച് തേങ്ങ, ഒപ്പം കുറച്ചു വെള്ളം പിന്നെ നമ്മള്‍ വഴറ്റി മാറ്റിവെച്ചിരിക്കുന്ന പുതിനയിലയും കൂടി അതിലേക്ക് ചേര്‍ത്തു കൊടുത്ത് നല്ല പേസ്റ്റ് പരുവത്തില്‍ ഒന്ന് അരച്ചെടുക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് വറ്റല്‍മുളക്, കറിവേപ്പില, കടുക് എന്നിവ ഇട്ടശേഷം നമ്മള്‍ തയ്യാറാക്കിയ വെച്ചിരിക്കുന്ന പുതിന ചമ്മന്തി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലപോലെ ഒന്ന് മിക്‌സ് ചെയ്‌തെടുക്കുക. വളരെ രുചികരമായ പുതിന ചമ്മന്തി തയ്യാര്‍