രുചികരമായ ഒരു തോരൻ റെസിപ്പി നോക്കിയാലോ? അല്പം വ്യത്യസ്തമായൊരു തോരൻ റെസിപ്പി. കണവ തോരൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ- രണ്ട് ടേബിൾ സ്പൂൺ
- കടുക്
- ഉണക്കമുളക് -2
- കറിവേപ്പില
- വെളുത്തുള്ളി -4
- ഇഞ്ചി
- സവാള -ഒന്ന്
- ചെറിയുള്ളി -10
- കണവ മീൻ
- ഉപ്പ്
- മഞ്ഞൾപൊടി -1/2 ടീസ്പൂൺ
- മല്ലിപ്പൊടി -ഒരു ടീ സ്പൂൺ
- മുളകുപൊടി -അര ടീസ്പൂൺ
- കുരുമുളകുപൊടി -ഒരു ടീസ്പൂൺ
- പെരുംജീരകം പൊടി -അര ടീസ്പൂൺ
- വെള്ളം
- തേങ്ങാ ചിരവിയത് -ഒന്നര കപ്പ്
- മഞ്ഞൾപൊടി
- പച്ചമുളക് -2
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ആദ്യം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം കടുക് ചേർത്ത് പൊട്ടിക്കാം. ഇനി ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കണം. അടുത്തതായി ഇഞ്ചി ചതച്ചത്, വെളുത്തുള്ളി അരിഞ്ഞത്, സവാള, ചെറിയുള്ളി, ഉപ്പ് ഇവ ചേർത്ത് നല്ലപോലെ വഴറ്റാം. അടുത്തതായി ക്ലീൻ ചെയ്തു വച്ചിരിക്കുന്ന കണവ മീൻ ചേർക്കാം. നല്ലപോലെ യോജിപ്പിച്ചു കഴിഞ്ഞാൽ മസാലപ്പൊടികൾ ഓരോന്നായി ചേർക്കാം.
വെള്ളമൊഴിച്ച് മീൻ വേവിക്കാനായി വയ്ക്കാം. ഈ സമയം തേങ്ങ, പച്ചമുളക്, മഞ്ഞൾപൊടി എന്നിവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. നന്നായി വെള്ളം പറ്റിയ മീനിലേക്ക് ഇത് ചേർക്കാം. ഇനി തീ കൂട്ടി വെച്ച് നല്ലപോലെ യോജിപ്പിച്ച് എടുക്കുക. കുറച്ചുകൂടി കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം.