അയല മീനിൽ ഇതുപോലെ മസാല പുരട്ടി ഫ്രൈ ചെയ്താൽ കാണുമ്പോഴേ നാവിൽ വെള്ളം നിറയും, ഇഷ്ടമില്ലാത്തവർ പോലും വയറു നിറയെ കഴിക്കും. ഉഗ്രൻ സ്വാദിൽ അയല മീൻ തവ ഫ്രൈ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
ആവശ്യമായ ചേരുവകൾ
മിക്സിയുടെ ചെറിയ ജാറിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപൊടി, ഇഞ്ചി, ജീരകം, വെളുത്തുള്ളി, പച്ചമുളക്, ചെറിയുള്ളി, കറിവേപ്പില, മല്ലിയില, പുതിനയില, നാരങ്ങാനീര്, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്തതിനു ശേഷം നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കോൺഫ്ലോർ ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ക്ലീൻ ചെയ്ത് വരഞ്ഞു വച്ചിരിക്കുന്ന മീനിലേക്ക് ഈ മസാല തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ മാറ്റി വെച്ചതിനുശേഷം ഒരു തവയിൽ എണ്ണ ഒഴിച്ച് ചൂടാക്കി മീൻ ചേർത്ത് കൊടുത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക. രുചികരമായ അയല മീൻ തവ ഫ്രൈ തയ്യാർ.