ചേരുവകൾ
1. അവൽ
2. ശർക്കര
3. തേങ്ങ ചിരകിയത്
4. നെയ്യ്
5. നട്സ്
6. ഏലയ്ക്കപൊടി
തയ്യാറാക്കുന്ന വിധം
കുറച്ച് അവലും ശർക്കരയും ഉണ്ടോ? നല്ല രുചികരമായ ഒരു പലഹാരം കുറഞ്ഞ ചിലവിലും കുറഞ്ഞ സമയം കൊണ്ടും വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഉണ്ടാക്കാനായിആദ്യം തന്നെ രണ്ട് കപ്പ് അവൽ എടുക്കണം. ഇതിനെ ചെറിയ തീയിൽ ചൂടാക്കി എടുക്കണം. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കി വറുത്ത് എടുക്കണം. ഇതിന്റെ ചൂട് ആറിയതിന് ശേഷം പൊടിച്ച് എടുക്കണം. തരി തരി ആയിട്ട് പൊടിച്ചത് മാറ്റി വയ്ക്കണം. ഒരു കപ്പ് ശർക്കര ഒരു പാനിൽ വെള്ളം ചേർത്ത് അലിയിച്ച് എടുക്കണം. ഇത് ചെറുതായി കുറുകുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന പൊടി ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് ഒരല്പം നെയ്യും നട്സും ഏലയ്ക്കപൊടിയും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ചെറിയ ചൂടോടെ തന്നെ വീഡിയോയിൽ കാണുന്നത് പോലെ ഷേപ്പ് ആക്കി എടുക്കാവുന്നതാണ്. ലഡ്ഡു പോലെ ഉരുട്ടി എടുക്കുകയോ കട്ലറ്റ് ഷേപ്പിലോ ഒക്കെ തയ്യാറാക്കി എടുക്കാം.