ചേരുവകൾ
1. ഇഞ്ചി – 250 ഗ്രാം
2. പുളി – 75 ഗ്രാം
3. പച്ചമുളക് – 5
4. ശർക്കര – 8 ടീസ്പൂൺ
5. കറിവേപ്പില
6. വെളിച്ചെണ്ണ / എണ്ണ
7. കടുക് – 1/2 ടീസ്പൂൺ
8. ഉണക്കമുളക് – 3
9. മുളകുപൊടി – 1 1/2 ടീസ്പൂൺ
10. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
11. ഉലുവ പൊടി – 1/4 ടീസ്പൂൺ
12. കായംപൊടി – 1/4 ടീസ്പൂൺ
13. ഉപ്പ്
14. വെള്ളം – 3 കപ്പ്
തയ്യാറാക്കുന്ന വിധം
വായിൽ വെള്ളമൂറുന്ന ഈ പുളിഞ്ചിയുടെ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം 250 ഗ്രാം ഇഞ്ചി എടുക്കുക. ഇത് തൊലി കളഞ്ഞ് നന്നായി കഴുകി പൊടിയായി അരിഞ്ഞെടുക്കുക. അടുത്തതായി 75 ഗ്രാം പുളിയെടുക്കുക. ഇത് 15 മിനിറ്റ് വെള്ളത്തിലിടുക. നന്നായി തിളപ്പിച്ച മൂന്നു കപ്പ് വെള്ളത്തിലാണ് പുളി കുതിരാൻ ഇടേണ്ടത്. വെള്ളത്തിൻറെ ചൂട് ചെറുതായി ആറി കഴിഞ്ഞതിനു ശേഷമാണ് പുളിയിലേക്കു ഒഴിക്കേണ്ടത്. 250 മില്ലിയുടെ 3 കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്.5 പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ഇനി ആവശ്യം കുറച്ച് ശർക്കരയും കറിവേപ്പിലയും ആണ്, ഇവ രണ്ടും എടുക്കുക. ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്ത് മാറ്റിവച്ചതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇഞ്ചി ഇട്ട് വഴറ്റിയെടുക്കുക. ഇഞ്ചി അല്പം മൂത്തു കഴിയുമ്പോൾ കറിവേപ്പില കൂടി ഇടണം. ഇഞ്ചി പാകത്തിന് മൂത്തു കഴിയുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. വറുത്തെടുത്ത ഇഞ്ചി ഒരു പാത്രത്തിൽ ചൂടാറാൻ നിരത്തി ഇടുക. ചൂടാറി കഴിയുമ്പോൾ ഇത് കൈകൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക.