Recipe

വെജിറ്റേറിയൻ ഹോട്ടലിൽ ചട്ണി ഉണ്ടാക്കുന്നത് ഇങ്ങനെ

ചേരുവകൾ

1.എണ്ണ
2. ഉഴുന്നുപരിപ്പ്
3. കടലപ്പരിപ്പ്
4. തക്കാളി
5. വറ്റൽമുളക്
6. വെളുത്തുള്ളി
7. സവാള
8. പൊട്ടുകടല
9. കടുക്
10. കറിവേപ്പില
11. ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായാൽ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റുക. ശേഷം അതിലേക്ക് ഒരു വലിയ തക്കാളി നാലായി മുറിച്ചിട്ടതും, രണ്ട് വറ്റൽമുളകും, നാല് അല്ലി വെളുത്തുള്ളിയും, ഒരു സവാള ചെറുതായി മുറിച്ചതും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. അവസാനമായി ഈ ഒരു കൂട്ടിലേക്ക് ഒരു ടീസ്പൂൺ അളവിൽ പൊട്ടുകടല കൂടി ചേർത്തു കൊടുക്കാവുന്നതാണ്. വറുത്തുവെച്ച ചേരുവകളുടെ ചൂട് പൂർണമായും പോയിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ ഒട്ടും തരിയില്ലാതെ അരച്ചെടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. കടുകും മുളകും എണ്ണയിൽ ഇട്ട് പൊട്ടിച്ച ശേഷം ഒരു തണ്ട് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്. അരച്ചുവച്ച ചട്നിയുടെ കൂട്ട് വറുവിലേക്ക് ചേർത്ത് ഒന്നുകൂടി ചൂടാക്കി എടുക്കണം. ഈയൊരു സമയത്ത് ചട്നിയിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കാവുന്നതാണ്.