നമ്മുടെ കണ്ണിലുണ്ടാകുന്ന ചൊറിച്ചിലും മണല്‍ത്തരികള്‍ വീണ തോന്നലുമുണ്ടാകുമ്പോള്‍ നാം ഏതെങ്കിലും ഐ ഡ്രോപ് വാങ്ങിയൊഴിയ്ക്കും. ഇത് നിര്‍ത്തിയാല്‍ വീണ്ടും ഇതുണ്ടാകും. ഇന്നത്തെ കാലത്ത് കുട്ടികളില്‍ മുതല്‍ പ്രായമായവരില്‍ വരെ ഇതുണ്ടാകുന്നു.കണ്ണുകൾ ആവശ്യത്തിന് കണ്ണുനീർ ഉത്പാദിപ്പിക്കാത്തപ്പോഴോ കണ്ണുനീരിന്റെ ഗുണനിലവാരം മോശമാകുമ്പോഴോ ഉണ്ടാകുന്ന ഒരു സാധാരണ നേത്രരോഗമാണിത്.
ഇത് രണ്ടു വിധത്തിലുണ്ടാകുന്നു. കണ്ണിലെ ലാക്രിമല്‍ ഗ്ലാന്റില്‍ നിന്നും കണ്ണുനീരുല്‍പാദിപ്പിച്ച് അത് നോര്‍മലായി പോകുന്നു. എന്നാല്‍ ചിലപ്പോള്‍ ഇതേ രീതിയില്‍ കണ്ണുനീര്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നില്ല. ഇതിന് അക്യൂട്ട് ഡെഫിഷ്യന്‍സി ഡ്രൈ ഐ എന്നാണ് പറയുന്നത്. കണ്ണുനീര്‍ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്‌നമാകും ഇതിന് കാരണം. പ്രത്യേകിച്ചും അല്‍പം പ്രായമാകുമ്പോള്‍. അടുത്തത് ഇവാപ്പറേറ്റീവ് ഡ്രൈ ഐ എന്നതാണ്.
സ്‌ക്രീനില്‍ നോക്കുമ്പോള്‍, ഇത് മൊബൈല്‍ ആണെങ്കിലും ലാപ്‌ടോപ്പാണെങ്കിലും ടിവിയാണെങ്കിലും നാം അറിയാതെ തന്നെ കണ്ണ് ചിമ്മാന്‍ മറന്നു പോകും. കണ്ണ് ചിമ്മിത്തുറക്കുമ്പോള്‍ കണ്ണുനീര് സ്വാഭാവികമായി കണ്ണില്‍ പരന്ന് കണ്ണിന് സ്വാഭാവിക ഈര്‍പ്പമുണ്ടാകും. എന്നാല്‍ കണ്ണ് അടയ്ക്കാതിരിയ്ക്കുമ്പോള്‍ ഇതുണ്ടാകുന്നുമില്ല. ഇത് കണ്ണിന് വരള്‍ച്ചയുണ്ടാക്കുന്നു. കണ്ണുനീര്‍ കുറയുന്നു. ഇത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്നു.
കണ്ണു ചിമ്മുന്നത് കുറയുമ്പോള്‍ ഡ്രൈ ഐ വരുന്നു. കണ്ണിന് ചെറിയ മഞ്ഞനിറം ഉണ്ടാകാം, കണ്ണില്‍ പൊടി പോയത് പോലെ അസ്വസ്ഥതയുണ്ടാകും, ചൊറിച്ചിലുണ്ടാകും, കണ്ണിലെ വശത്തായി ചുവപ്പുണ്ടാകും. കണ്ണിന് പൊതുവേ അസ്വസ്ഥതയുണ്ടാകും എന്നു പറയാം. കണ്ണിന്റെ പ്രശ്‌നം കണ്ടുപിടിയ്ക്കാനുള്ള ചില ടെസ്റ്റുകളുമുണ്ട്. ഒന്ന് ഷിമോസ് ടെസ്റ്റാണ്. ടിബിയുടി എന്ന ടെസ്റ്റുമുണ്ട്. ഇത് കണ്ണുനീര്‍ എത്ര പെട്ടെന്ന് ആവിയായിപ്പോകുന്നു എന്ന് അറിയാന്‍ കഴിയുന്ന ഒന്നാണ്. ഇതുപോലെ കണ്ണട സ്ഥിരമായി ഉപയോഗിയ്ക്കുമ്പോള്‍ പവറിന് വ്യത്യാസം വന്നാലും സ്ഥിരം അതേ കണ്ണട തന്നെ ഉയോഗിയ്ക്കുന്നത് കാരണമാകും.