റിട്ടേണിംഗ് സോൾജിയർ എഫക്ട് എന്ന ഒരു പ്രതിഭാസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ.? എന്നാൽ അത്തരത്തിൽ ഒരു എഫക്ട് ഉണ്ട് ഈ പ്രതിഭാസം ജനസംഖ്യാപരമായ പഠനങ്ങളെയാണ് നിരീക്ഷിക്കപ്പെടുന്നത്. അതായത് വലിയ യുദ്ധങ്ങൾക്ക് ശേഷം ചില ജനനങ്ങൾ നടക്കുന്നത് അതിനെക്കുറിച്ചും ജനങ്ങളുടെ വർദ്ധനവിനെ കുറിച്ചും ഒക്കെയാണ് പറയുന്നത്. ചരിത്രപരമായി ലോകമഹായുദ്ധങ്ങൾ പോലെയുള്ള വലിയ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ശേഷം ജനനത്തിൽ വലിയ വർദ്ധനവ് കണ്ടിട്ടുണ്ട് സ്ത്രീജനങ്ങളെ അപേക്ഷിച്ച് പുരുഷ ജനങ്ങളുടെ അനുപാതത്തിലാണ് മിതമായ വർദ്ധനവ് കാണിക്കുന്നത്.
ഈ പ്രവണതയെ വിശദീകരിക്കുവാൻ ഒരുപാട് സിദ്ധാന്തങ്ങളും പുറത്തുവന്നിട്ടുണ്ട് അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഒരു സിദ്ധാന്തത്തിൽ പറയുന്നത് യുദ്ധസമയത്തെ സമ്മർദ്ദം ജനസംഖ്യയിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാക്കുകയും അത് കാരണം ആണ് സന്താനങ്ങൾ കൂടുതലായി ഉണ്ടാവുകയും ചെയ്തു എന്നാണ്. മറ്റൊരു സിദ്ധാന്തം പറയുന്നത് സൈനികരുടെ മടങ്ങിവരവ് ഗർഭധാരണ നിരക്ക് വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് ഇത് ചില ജൈവശാസ്ത്രപരമോ പാരിസ്ഥിതികമായ ഘടകങ്ങളെ സംയോജിച്ച് ഒരു പുരുഷ ജനനത്തിലേക്ക് എത്തിക്കുന്നു.. കൂടുതൽ പുരുഷന്മാർ യുദ്ധത്തിൽ മരണപ്പെട്ടത് കൊണ്ട് തന്നെ ആ തരത്തിലുള്ള സിദ്ധാന്തങ്ങളും എത്തുന്നുണ്ട്.
പലതരത്തിൽ ഇക്കാര്യത്തെ കുറിച്ച് പറയുന്നുണ്ട് എങ്കിലും റിട്ടേണിംഗ് സോൾജിയർ ഇഫക്ട് എന്ന ഒരു കാരണം നിലനിൽക്കുന്നുണ്ട എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അതായത് യുദ്ധസമയത്തും യുദ്ധത്തിനു ശേഷവുമാണ് ഏറ്റവും കൂടുതൽ ആൺകുട്ടികൾ ജനിച്ചിട്ടുള്ളത് ഇതെന്തുകൊണ്ടാണ് എന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല പക്ഷേ ഇതൊരു സോൾജിയർ റിട്ടേണിംഗ് എഫ്ഫക്റ്റ് ആണ് എന്ന് പറയുന്നു
Story Highlights ;Returning soldier effoct