Recipe

റവ കൊണ്ട് പെട്ടെന്നുണ്ടാക്കാവുന്ന ഒരു കിടിലൻ ചായക്കടി

ചേരുവകൾ

റവ – 1 കപ്പ്
വെള്ളം – 1 കപ്പ്
എണ്ണ – 1 ടീസ്പൂൺ
മുളകുപൊടി – ഒരു സ്പൂൺ
ഉപ്പ് – ഒരു നുള്ള്

ഒരു പാത്രത്തിൽ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു നുള്ളു ഉപ്പും അൽപ്പം എണ്ണയും ഒഴിച്ച് കൊടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള റവ കൂടി ഇട്ട് വാട്ടി എടുക്കണം. ശേഷം ഇത് ചൂടോടു കൂടെ തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് ചെറു ചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി മാറ്റി വെക്കാം.