ഉരുളകിഴങ്ങ് – 3 എണ്ണം
സവാള – 1 ഇടത്തരം
തക്കാളി – 1 എണ്ണം
ഇഞ്ചി ചതച്ചത് – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
ഗരംമസാലപൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് അത്യാവശ്യം വലിപ്പമുള്ള ഒരു പൊട്ടറ്റോ മീഡിയം സൈസിലുള്ള പീസുകളായി മുറിച്ചിടുക. അതോടൊപ്പം ഒരു തണ്ട് കറിവേപ്പിലയും, പച്ചമുളക് കീറിയതും, സവാളയും ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മൂന്നു വിസിൽ വരുന്നതുവരെ അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയം കൊണ്ട് അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ശേഷം കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, അര ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കരിയാത്ത രീതിയിൽ പച്ചമണം പോകുന്നത് വരെ ഒന്ന് ഇളക്കിയെടുക്കുക. ഈയൊരു കൂട്ടിലേക്ക് വേവിച്ചുവെച്ച കഷണങ്ങൾ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. കറി നല്ല രീതിയിൽ തിളച്ചു കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.