Recipe

അവല്‍ ഇരിപ്പുണ്ടോ? രുചിയൂറും അവല്‍ ഉണ്ട തയ്യാറാക്കിയെടുക്കാം

ചായക്കൊപ്പം കഴിക്കാവുന്ന, കുട്ടികള്‍ക്ക് പോലും ഇഷ്ടപ്പെടുന്ന ഒരു പലഹാരം നമുക്ക് തയ്യാറാക്കി എടുക്കാം അവല്‍ ഉണ്ട എന്നാണിതിന്റെ പേര്. വളരെ എളുപ്പത്തില്‍ വീട്ടിലുള്ള ചേരുവകള്‍ മാത്രം മതി തയ്യാറാക്കി എടുക്കാന്‍. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • അവല്‍
  • നട്ട്സ്
  • പഞ്ചസാര
  • തേങ്ങ
  • ഏലയ്ക്ക പൊടി

തയ്യാറാക്കുന്ന വിധം

ചൂടായ പാനലിലേക്ക് കുറച്ച് അവല്‍ ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് ഇളക്കി വറുത്തെടുക്കാം. ശേഷം മറ്റൊരു പാനിലേക്ക് തേങ്ങ ചേര്‍ത്തു കൊടുക്കാം. അത് നല്ലപോലെ ഇളക്കി ചെറിയ കളര്‍ വ്യത്യാസം വരുമ്പോള്‍ നമുക്ക് ഇഷ്ടമുള്ള നട്സ് ഒക്കെ ഇതിലേക്ക് ചേര്‍ത്തു കൊടുക്കാം. ശേഷം നല്ലപോലെ വറുത്ത് മാറ്റി വയ്ക്കുക. ഇനി ഒരു പാനിലേക്ക് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് പഞ്ചസാരപ്പാനി തയ്യാറാക്കി വയ്ക്കുക. ഇനി ഇതിലേക്ക് ഏലയ്ക്കാപ്പൊടി കൂടി ചേര്‍ത്തു നല്ലപോലെ ഇളക്കുക.

ശേഷം ഒരു ബൗളിലേക്ക് വറുത്ത് മാറ്റിവെച്ചിരിക്കുന്ന അവല്‍ ഇട്ടുകൊടുത്ത് കൈകൊണ്ട് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കാം. ശേഷം ഇതിലേക്ക് പഞ്ചസാര പാനി ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഇളക്കാം. ശേഷം ഇവ ബോള്‍ രൂപത്തില്‍ ഉരുട്ടി എടുക്കുക. വളരെ രുചികരമായ അവല്‍ ഉണ്ട തയ്യാര്‍.