Recipe

ഗ്രീന്‍പീസ് പുലാവ് ഇനി ഇങ്ങനൊന്ന് തയ്യാറാക്കി നോക്കൂ; വളരെ രുചികരമാണ്

ഗ്രീന്‍പീസ് കൊണ്ട് പുലാവ് തയ്യാറാക്കിയിട്ടുണ്ടോ? വളരെ രുചികരമായ ഒരു വിഭവമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഇത്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • എണ്ണ
  • കറുവാപ്പട്ട
  • ഏലക്ക
  • ഗ്രാമ്പൂ
  • ബേ ലീഫ്
  • സവാള
  • ഇഞ്ചി
  • ഗ്രീന്‍പീസ്
  • അരി
  • ഉപ്പ്
  • നട്ട്സ്

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ, കറുവാപ്പട്ട, ഏലക്ക, ഗ്രാമ്പൂ, ബേ ലീഫ് എന്നിവ ഇട്ട് നല്ലപോലെ ഒന്ന് ഇളക്കി മൂപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, നീളത്തില്‍ അരിഞ്ഞ ഇഞ്ചി എന്നിവയിട്ട് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് ഫ്രോസന്‍ ഗ്രീന്‍പീസ് ചേര്‍ത്തു കൊടുക്കാം. ഇനി ഒരു മീഡിയം ഫ്ളെയിമില്‍ വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് സോക്ക് ചെയ്തു വച്ചിരിക്കുന്ന അരി ഇട്ടുകൊടുക്കുക. പിന്നെ ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ക്കണം. അവസാനം കുറച്ച് നട്ട്സും കൂടെ ചേര്‍ത്തു കൊടുക്കുക.

ഏകദേശം ഒന്ന് രണ്ട് മിനിട്ടോളം ഇളക്കിയതിന് ശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോഴേക്കും കുക്കര്‍ അടച്ച് ഒരു വിസിലില്‍ വേവിക്കണം. ആവി പോയിക്കഴിയുമ്പോള്‍ ഇത് കഴിക്കാവുന്നതാണ്. വളരെ രുചികരമായ ഗ്രീന്‍പീസ് പുലാവ് തയ്യാര്‍.