Recipe

ഒരു കുക്കര്‍ മുട്ടക്കറി തയ്യാറാക്കിയാലോ? പത്ത് മിനിറ്റില്‍ സംഭവം തയ്യാര്‍

ഇനി മുട്ടക്കറി തയ്യാറാക്കുമ്പോള്‍ സവാള വഴറ്റി ഒരുപാട് സമയം കളയേണ്ട. സവാള വഴറ്റാതെ വളരെ രുചികരമായ രീതിയില്‍ മുട്ടക്കറി ഉണ്ടാക്കുവാന്‍ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • മുട്ട
  • സവാള
  • പച്ചമുളക്
  • തക്കാളി
  • വെളുത്തുള്ളി
  • മഞ്ഞള്‍പൊടി
  • മുളകുപൊടി
  • ഗരം മസാല
  • കുരുമുളക്
  • ഉപ്പ്
  • പഞ്ചസാര
  • കറിവേപ്പില
  • എണ്ണ

തയ്യാറാക്കുന്ന വിധം

മുട്ടക്കറി തയ്യാറാക്കുന്നതിനായി സവാള, പച്ചമുളക്, തക്കാളി, വെളുത്തുള്ളി എന്നിവ ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിക്കുക. ശേഷം ഒരു മൂന്നു വിസില്‍ വരെ ഇത് വേവിച്ചെടുക്കണം. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ മഞ്ഞള്‍പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കാം.

ശേഷം ഇതിലേക്ക് നമ്മള്‍ വേവിച്ച് വെച്ചിരിക്കുന്ന സവാള മിക്സും കുറച്ചു ഉപ്പ് കുറച്ച് പഞ്ചസാരയും കുറച്ചു വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇനി പുഴുങ്ങി മാറ്റി വെച്ചിരിക്കുന്ന മുട്ട ഇതിലേക്ക് ഇട്ട് കൊടുക്കാം. അതോടൊപ്പം തന്നെ ആവശ്യത്തിനു കറിവേപ്പിലയും കൂടെ ചേര്‍ത്ത് കഴിഞ്ഞാല്‍ വളരെ രുചികരമായ മുട്ടക്കറി തയ്യാര്‍.