World

ഭാര്യ 6 വർഷം കൂടെ നിന്ന് പരിചരിച്ചു, സുഖം പ്രാപിച്ചപ്പോൾ മറ്റൊരു വിവാഹം കഴിച്ച് ഭർത്താവ്

തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്ന ഭാര്യയെ ഉപേക്ഷിച്ചാണ് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നത് . മസ്തിഷ്‌കാഘാതം മൂലം 6 വർഷം കിടപ്പിലായപ്പോള്‍ തന്നെ നല്ല രീതിയില്‍ പരിപാലിച്ച ഭാര്യയെയാണ് സുഖം പ്രാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിച്ചത് .

 

 

2016 ലാണ് നൂറുല്‍ സയാസ് സൈസ്വാനി എന്ന യുവതിയെ യുവാവ് വിവാഹം കഴിച്ചത് . ദമ്ബതികള്‍ക്ക് മകൻ ജനിച്ച്‌ അല്പ നാളുകള്‍ക്കുള്ളില്‍ തന്നെ യുവാവ് വാഹനാപകടത്തില്‍ പെട്ട് തളർന്ന് കിടപ്പിലായി. ഈ അവസരത്തില്‍ ഭർത്താവിന് ആഹാരം നല്‍കുന്നത് മുതല്‍ ഡയപ്പർ മാറ്റുന്നത് വരെ ചെയ്ത് പരിചരിച്ചത് നൂറുല്‍ സയാസ് സൈസ്വാനിയായിരുന്നു.

എന്നാല്‍ ഭാര്യയുടെ പരിചരണത്തില്‍ പൂർണ്ണമായി സുഖം പ്രാപിച്ച യുവാവ് കുറച്ച്‌ ദിവസങ്ങള്‍ക്കകം തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തു. വിവാഹമോചനത്തിന് ഒരാഴ്ചയ്‌ക്ക് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നൂറുല്‍ സയാസ് സൈസ്വാനിയും തന്റെ ഭർത്താവിന് രണ്ടാം വിവാഹത്തിന് ആശംസകള്‍ നേർന്നു.