Food

മലബാറിലെ കല്ലുമ്മക്കായ പൊരിച്ചത് | Kallummakaya Porichath

മലബാറിലെ ഒരു സ്പെഷ്യൽ ഐറ്റം ആണ് കല്ലുമ്മക്കായ. ഇത് വെച്ച് ഒരുപാട് വിഭവങ്ങൾ തയ്യാറാക്കാം. അതിലൊന്നാണ് കല്ലുമ്മക്കായ പൊരിച്ചത്. ചായക്കൊപ്പം കഴിക്കാൻ ഈ സ്നാക്ക് കിടിലനാണ്.

ആവശ്യമായ ചേരുവകള്‍

  • പുഴുക്കലരി -ഒരു കപ്പ്
  • കല്ലുമ്മക്കായ -500 ഗ്രാം
  • ചെറിയ ഉളളി -അഞ്ച് എണ്ണം
  • പെരുഞ്ചീരകം -ഒരു ടീസ്പൂണ്‍
  • ഉപ്പ് -ആവിശ്യത്തിന്
  • മുളക് പൊടി -രണ്ട് ടേബിള്‍ സ്പൂണ്‍
  • ഗരം മസാല -ഒരുടേബിള്‍ സ്പൂണ്‍
  • തേങ്ങ ചിരകിയത് -ഒരു കപ്പ്
  • ഓയില്‍ -ഫ്രൈ ചെയ്യാന്‍

തയാറാക്കുന്ന വിധം

പുഴുക്കല്‍ അരി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയത്, ചെറിയ ഉളളി, പെരുഞ്ചീരകം, തേങ്ങ, ഉപ്പ് എന്നിവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ അരിപ്പൊടി ഉപയോഗിക്കാം. ഈ അരിക്കൂട്ട് കഴുകി വൃത്തിയാക്കിവെച്ച കല്ലുമ്മക്കായയില്‍ നിറച്ച് ആവിയില്‍ വേവിക്കുക. വെന്തശേഷം മുളക് പൊടി, ഉപ്പ്, ഗരം മസാല മിക്സ് പുരട്ടി പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കല്ലുമ്മക്കായ പൊരിച്ചത് റെഡി.