സ്വാദിഷ്ടമായ എരുന്ത് ഫ്രൈ തയ്യാറാക്കുന്നത് നോക്കിയാലോ? വളരെ രുചികരമായി പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
എരുന്തില്‍ മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുത്ത് 15 മിനിറ്റ് വെക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഉള്ളി ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം വരുന്നത് വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി, വെളുത്തുള്ളി, പച്ചമുളക്, എന്നിവയും ചേര്‍ത്ത് കുറച്ച് നേരം കൂടി വഴറ്റുക. ഉള്ളി നന്നായി വഴറ്റി കഴിഞ്ഞാല്‍ അതിലേക്ക് മസാല ചേര്‍ത്ത് വെച്ചിരിക്കുന്ന എരുന്ത് ചേര്‍ക്കാം. എല്ലാ ചേരുവകളും നല്ലപോലെ ഇളക്കി ചേര്‍ക്കുക. ആവശ്യമെങ്കില്‍ ഉപ്പും മുളക്‌പൊടിയും ചേര്‍ക്കാം അഞ്ച് മിനിറ്റ് നേരം ഇത് അടച്ച് വെച്ച് ഇടയ്ക്കിടെ ഇളക്കി വേവിക്കുക ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക. അല്‍പ്പം നേരം കൂടി വെളിച്ചെണ്ണ വറ്റുന്നത് വരെ ഇളക്കി വേവിക്കുക. ഇനി തീയില്‍ നിന്നും ഇറക്കി വെക്കാം. എരുന്ത് ഫ്രൈ റെഡി. ചോറിനൊപ്പം കഴിച്ചുനോക്കൂ. കിടിലൻ സ്വാദാണ്.