തെങ്ങു മുറിക്കുമ്പോൾ അകത്തുള്ള ഓലയുടെ കൂമ്പ് ഒരിക്കലും കളയല്ലേ, അതിൽ നിന്ന് നേർത്ത ഈർക്കിൽ പറിച്ചെടുത്ത് അടിപൊളി അച്ചാർ ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ, വരൂ നോക്കൂ.
ആവശ്യമായ ചേരുവകൾ
- നേർത്ത ഈർക്കിലുകൾ
- വെളിച്ചെണ്ണ
- കടുക്
- ഇഞ്ചി
- പച്ചമുളക്
- വെളുത്തുള്ളി
- കറിവേപ്പില
- കാശ്മീരി മുളകുപൊടി
- മുളകുപൊടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഓലയുടെ കാമ്പ് എടുത്ത് നേർത്ത ഈർക്കിലുകൾ പറിച്ചെടുക്കാം. ഇതിനെ കഴുകി കഷ്ണങ്ങളാക്കിയതിനു ശേഷം മിക്സിയിലേക്ക് ചേർത്തു കൊടുത്ത് ഒന്ന് അരച്ചെടുക്കണം. ഇതിനെ അരിച്ചെടുക്കാനും മറക്കരുത്. ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം. കടുക് ചേർത്ത് പൊട്ടിച്ചതിനുശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം. ഇതൊന്നു വഴറ്റിയതിനുശേഷം ഓരോ ടീസ്പൂൺ വീതം കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും ചേർക്കാം. ഇതൊന്നു ചൂടാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന ഈർക്കിൽ മിക്സ് ചേർക്കാം. ഇത് ചെറിയ തീയിൽ 5 മിനിറ്റ് വരെ വേവിച്ചെടുക്കണം. ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം. ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം. തണുത്തതിനു ശേഷം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.