ചങ്ങനാശ്ശേരി അതിരൂപതയ്ക്കു കീഴിൽ മൂന്നു വികാരി ജനറൽമാരെ നിയമിച്ചു. ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ആണ് നിയമനം നടത്തിയത്. മുഖ്യ വികാരി ജനറലായി ഫാ. ആന്റണി എത്തക്കാടിനെയും വികാരി ജനറൽമാരായി ഫാ. ഡോ. മാത്യു ചങ്ങങ്കരി, ഫാ. ഡോ. ജോൺ തെക്കേക്കര എന്നിവരെയുമാണു തിരഞ്ഞെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സീറോ മലബാർ സഭയ്ക്കു കീഴിലുള്ള ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിൽ ചുമതലയേറ്റത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിച്ച ഒഴിവിലായിരുന്നു നിയമനം. സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലായിരുന്നു ചടങ്ങുകൾ നടന്നത്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപത.