ചേരുവകൾ
മട്ടൻ -1/2kg
മുളകുപൊടി -1സ്പൂൺ
മഞ്ഞൾപൊടി -1/2സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -2സ്പൂൺ
സവാള -1
തക്കാളി -1
പട്ട -1
കുരുമുളക് പൊടി -1സ്പൂൺ
മല്ലിപൊടി -1സ്പൂൺ
അണ്ടിപ്പരിപ്പ് -10
എണ്ണ -4സ്പൂൺ
നെയ്യ് -2സ്പൂൺ
ഉപ്പു -ആവിശ്യത്തിന്
തയാറാക്കുന്ന വിതം –
മട്ടൻ വ്യതിയാക്കി കട്ട് ചെയ്തു പീസ് ആക്കി മുളകു പൊടി -1സ്പൂൺ,മഞ്ഞൾ പൊടി കുരുമുളക് പൊടി -1സ്പൂൺ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1സ്പൂൺ ഉപ്പു എല്ലാം കൂടി ചേര്ത്തു മട്ടനിൽ പെരട്ടി 1മണിക്കൂർ വെക്കുക..സവാള, തക്കാളി എല്ലാം പൊടിയായി അരിഞ്ഞു വെക്കുക..പട്ട, ഏലക്ക mixy ജാറിൽ പൊടിച്ചു വെക്കുക.ഒരു കുക്കറിൽ പെരട്ടി വെച്ച മട്ടൻ, തക്കാളി, പൊടിച്ചു വെച്ച പൊടി എല്ലാം ചേര്ത്തു ഒരു കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക..വിസിൽ വരുമ്പോൾ തീ ഓഫ് ചെയ്യാം..പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 4സ്പൂൺ എണ്ണ ഒഴിച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക..പൊടിയായി അരിഞ്ഞ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് cherkkam.. വഴറ്റി മുളകു പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി, കുരുമുളക് പൊടി ചേര്ത്തു പച്ചമണം മാറുന്ന വരെ വഴറ്റുക..കുക്കർ തുറന്നു അതിലുള്ള വെള്ളത്തോടെ മട്ടൻ ഇട്ടു കൊടുക്കണം.. നല്ലോണം ഇളക്കി ഒരു സ്പൂൺ എണ്ണ കൂടി ഒഴിച്ച് തിരിച്ചും മറിച്ചും ഇളക്കി എടുക്കാം.അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തു മട്ടൻ മുകളിൽ ഇട്ടു കൊടുക്കാം.. കറിവേപ്പില തൂവി ഇറക്കാം..