മദ്യപിച്ചാൽ മുഖക്കുരു വരുമോ? അളവിൽ കൂടുതൽ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിനും. സ്ഥിരമായി മദ്യപിക്കുന്നവരുടെ ശരീരം വരണ്ടിരിക്കും. ഡീഹൈഡ്രേഷൻ കൂടുതൽ ഉണ്ടാകുന്ന ഒന്നാണ് മദ്യം. എന്നാൽ മുഖകുരു വരുന്നത് മുഖത്തുള്ള അടഞ്ഞ സുഷിരങ്ങളിൽ ബാക്ടീരിയ വന്നു കൂടി അതുമൂലമാണ് കുരുക്കൾ ഉണ്ടാകുന്നത്. അതിനെ തൊട്ടും തലോടിയും ഇരുന്നാൽ അത് കൂടുകയും, മുഖത്ത് നിറയെ കുരുക്കൾ വരാനുള്ള സാധ്യതയും ഉണ്ടാവാറുണ്ട്.എന്നാൽ മദ്യം മുഖക്കുരുകൾ ഉണ്ടാക്കുന്നില്ല. എന്നാൽ ഹോർമോണുകൾ പ്രവർത്തിക്കുമ്പോഴാണ് മുഖക്കുരുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ഹോർമോണുകൾ ഉല്പാദിപ്പിക്കാൻ മദ്യം സഹായിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന ഹോർമോണുകളെ മദ്യം ഉത്തേജിപ്പിക്കുന്നു. ഇതുമൂലം മുഖത്ത് മുഖക്കുരുകൾ ഉണ്ടാകാനും, ചർമ്മ ഓക്സിജനും പോഷകങ്ങളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുവാനുള്ള പ്രക്രിയയെ നാം കുടിക്കുന്ന മദ്യം ഇല്ലാതാക്കും. അതുമാത്രമല്ല ശരീരത്തിൽ ഇത്തരത്തിലുള്ള ഹോർമോണുകളുടെ അളവ് കൂടുന്നത് ശരീരത്തിൽ നിന്നും എണ്ണമയം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ കൂടുതലായി ഉണ്ടാക്കും.അമിതമായ അളവിൽ സെബം ഉൽപാദിക്കപ്പെടുന്നു. ചർമ്മത്തിലെ ചർമ്മത്തിലെ സുഷിരങ്ങൾ അടയും. ഇത് മുഖക്കുരു ഉണ്ടാക്കുവാൻ സാധ്യത കൂട്ടും. ചർമ്മം മാത്രമല്ല പ്രത്യുൽപാദനവും ഇതു മൂലം കുറയാനും സാധ്യത ഏറെയാണ്.ഇപ്പൊ മനസ്സിലായില്ലേ മദ്യം കഴിച്ചാൽ മുഖക്കുരു ഉണ്ടാകുമെന്ന്.