പ്രതിനായക വേഷങ്ങളിലൂടെ പ്രശസ്തനായ മലയാള നടനാണ് ബിജു പപ്പൻ. 1993-ൽ ‘സമൂഹം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് ബിഗ് സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും തൻ്റേതായ ഇടം നേടി.
താരം നൽകിയ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബോക്സർ എന്ന സിനിമയിൽ ക്യാമറാമാൻ വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്ന് താരം പറയുന്നു. ”അതിനു ശേഷം ആറ് വർഷം ഇതെനിക്ക് പറ്റിയ പണിയല്ലെന്ന് വിജാരിച്ച് ഞാൻ സിനിമ തന്നെ നിർത്തിപ്പോയി”.
“ഞാൻ തിരുവനന്തപുരം മേയറുടെ മകൻ, തിരുവനന്തപുരത്ത് നമ്മൾ വലിയ ആളുകളാണെന്ന് സ്വയം വിജാരിച്ച് നടക്കുന്ന സമയം. ബൈജു കൊട്ടാരക്കരയുടെ സിനിമയാണ്, തിരുവനന്തപുരത്തുള്ള പ്രൊഡ്യുസറുടെ സിനിമയാണ്. അമൃത സിനിമാക്കാരുടെ ഒരു വലിയ സെന്റർ ആണ്. അന്ന് എന്നെ അമൃതയിൽ വിളിച്ചുവരുത്തി, മൊട്ട അടിക്കണമെന്ന് പറഞ്ഞു. തലമുടിയെ സ്നേഹിക്കുന്ന സമയമാണല്ലോ, ഞാൻ പറഞ്ഞു മൊട്ടയടിച്ചുള്ള അഭിനയം വേണ്ട. അതിനു ശേഷം ഞാൻ റൂമിന്റെ പുറത്ത് ഇറങ്ങിയപ്പോൾ ഡയറക്ടർ കലാധരൻ നടന്നു വരുന്നു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ മൊട്ടയടിക്കണമെന്ന് പറഞ്ഞത് ഞൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അത് ചോദിച്ചു.
മൊട്ടയടിക്കണം, മന്ത്രിയുടെ മകന്റെ കൂട്ടുകാരനാണ്, വലിയ കുഴപ്പക്കാരനാണ്, ബൈജുവിന് അത് ഗുണം ചെയ്യും എന്ന് പറഞ്ഞു. ശേഷം ഞാൻ പോയി മൊട്ടയടിച്ചു. ലൊക്കേഷനിൽ പോകുമ്പോൾ നമ്മൾ അവരെയൊക്കെ റെസ്‌പെക്ട് ചെയ്യാൻ വേണ്ടി തൊഴും, ആ സമയം അയാൾ മൈൻഡ് ചെയ്യില്ല, അയാൾ അവിടെ ഇരിക്കും. പിന്നീട് അയാൾ ഡയറക്ടറിനേക്കാൾ മുകളിലാണെന്ന് എനിക്ക് മനസിലായി.
അടുത്ത ദിവസം മാനവീയത്താണ് ഷൂട്ടിംഗ്, ഡ്രം എല്ലാം കത്തിച്ച് തീ ഇട്ടിരിക്കുകയാണ്.ഞാൻ സീൻ വായിക്കുന്നു. സുകുമാരേട്ടനുമായാണ് സീൻ. ഫിഗ്ത് സീൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിനെ അടിക്കണം. ഞാൻ തുടക്കരൻ ആണല്ലോ, അതിന്റെയൊരു ടെൻഷൻ ഉണ്ടായിരുന്നു. ഈ സീൻ അഭിനയിക്കണം ഫ്രണ്ട്‌സ് എല്ലാരും അവിടെ നിൽക്കുന്നുണ്ട് അവരുടെ മുന്നിൽ എല്ലാം തകർക്കണം എന്ന രീതിയിൽ നിൽക്കുമ്പോഴാണ് കാമറമാൻ സഞ്ജീവ് ശങ്കർ വരുന്നത്. ഫൈറ്റേഴ്സ് വന്ന് വണ്ടി ചേർത്തിട്ട് സുകുമാരേട്ടനെ പിടിച്ച് ഇറക്കി ഫൈറ്റ് തുടങ്ങിയാൽ മതിയെന്ന് പറയുന്നു.
ആ സമയത്ത് ഫൈറ്റ് മാസ്റ്റർ എന്റെ അടുത്ത് വന്ന് അദ്ദേഹത്തിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ എനിക്കറിയില്ലെന്ന് പറഞ്ഞു. അന്നെനിക്ക് ഇരുപത് വയസൊള്ളു. എനിക്ക് അന്ന് നല്ല വിഷമം വന്നു. പ്രതികരിക്കാൻ പറ്റില്ലാലോ സിനിമയല്ലേ, അത്രയ്ക്കും മോഹത്തോടെയാണ് ഇതിലേക്ക് വന്നത്.
അന്ന് ഞാൻ പോയി. അന്ന് എനിക്ക് ഫോൺ ഇല്ല, ലാൻഫോണിൽ വിളിച്ചു. ബിജുവിന്റെ ഫ്രണ്ടിന് ആക്സിഡന്റ് ആയി മെഡിക്കൽ കോളേജിൽ ആണെന്ന് പറഞ്ഞു. ഉടനെ മെഡിക്കൽ കോളേജിൽ പോയി, അവിടെ ചെന്നപ്പോൾ അങ്ങനെ ഒരു ആക്സിഡന്റ് ഇല്ല. പിന്നെയും അവർ എന്നെ വിളിച്ചു. ഞാൻ വരില്ല എന്ന് തന്നെ പറഞ്ഞു.
ശേഷം അവിടെ ചെന്നപ്പോൾ ആ ക്യാമറാമാൻ എത്രയോ മന്ത്രിയുടെ മക്കളെ കണ്ടിട്ടുണ്ട്, പിന്നെയല്ലേ ഒരു മേയർ, എന്ന് പറഞ്ഞു. പിന്നെ നമ്മൾ വിചാരിച്ചു, ആ ഷൂട്ടിംഗ് നടക്കേണ്ട എന്ന്, അങ്ങനെ ആ ഷൂട്ടിംഗ് നിർത്തിവെച്ചു. പിന്നെ ഷൂട്ടിംഗ് ഇല്ല.
അതിനു ശേഷം ശരത്ചന്ദ്ര പ്രസാദ് എന്നെ എംഎൽഎ ഹൌസിൽ വിളിപ്പിച്ചു, എന്നോട് കാര്യങ്ങൾ എല്ലാം ചോദിച്ചു. ഞാൻ എല്ലാം തുറന്നു പറഞ്ഞു. ശരത് അണ്ണൻ എന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല, എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാൻ സഞ്ജീവ് ശങ്കറിനെ കണ്ടപ്പോൾ അന്ന് ഞാൻ കണ്ട ആൾ അല്ലായിരുന്നു അത്. അന്ന് അയാൾ വളരെ മാന്യമായി പെരുമാറി. അയാളോട് ഞാൻ ചോദിച്ചു അന്ന് ഇതുപോലെ മാന്യമായി പെരുമാറിക്കൂടായിരുന്നോ എന്ന്. പിന്നെ ഞാൻ അദ്ദേഹത്തെ കാണുന്നത് ചിന്താമണിയിൽ ആണ്.