ഏത് നേരത്തും സ്വാദോടെ കഴിക്കാൻ ബ്രഡ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി. രുചികരമായി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ബ്രഡ് ചില്ലി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബ്രെഡ്
- ബട്ടർ/നെയ്യ്
- എണ്ണ
- സവാള
- ഇഞ്ചി വെളുത്തുള്ളി പേസ്റ്
- പച്ചമുളക്
- തക്കാളി
- ഉപ്പ്
- കാശ്മീരി ചില്ലി പൗഡർ
- മഞ്ഞൾ പൊടി
- മല്ലിയില
- ടൊമാറ്റോ കെച്ചപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിക്കണം ശേഷം ഒരു പാനിൽ അല്പം ബട്ടറോ നെയ്യോ ചേർത്തു കൊടുത്ത് ബ്രഡ് കഷണങ്ങൾ ചേർത്ത് ടോസ്റ്റ് ചെയ്യാം. ഇതിനെ മാറ്റിവെക്കുക വീണ്ടും പാനിലേക്ക് എണ്ണ ചേർത്തു കൊടുത്തു ചൂടാക്കാം. ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റാം. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകരിഞ്ഞതും ചേർക്കാം. ഒരു മിനിറ്റ് വഴറ്റിയതിനുശേഷം ഒരു തക്കാളി അരിഞ്ഞത് ചേർക്കാം. തക്കാളി നല്ല സോഫ്റ്റ് ആകുമ്പോൾ ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്യാം പൊടികളുടെ പച്ചമണം മാറുമ്പോൾ മല്ലിയില ചേർക്കാം കൂടെ തന്നെ ടൊമാറ്റോ കെച്ചപ്പും ചേർക്കാം. ഇതെല്ലാം യോജിച്ചു വന്നാൽ ബ്രഡ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം.