ക്വാളിഫ്ലവർ 65 യഥാർത്ഥ രുചിയിൽ നല്ല ക്രിസ്പിയായി തയ്യാറാക്കിയാലോ? വളരെ രുചികരമായി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കോളിഫ്ലവർ -1
- കോൺഫ്ലോർ -അരക്കപ്പ്
- കടലമാവ് -രണ്ട് ടേബിൾ സ്പൂൺ
- കാശ്മീരി ചില്ലി പൗഡർ -1 1/2 ടീസ്പൂൺ
- ഉപ്പ്
- പെരുംജീരകം പൊടി -അര ടീസ്പൂൺ
- ഗരം മസാല ഒരു ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
- ഉപ്പ്
- വെള്ളം
- പച്ചമുളക്
- കറിവേപ്പില
- എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം കോളിഫ്ലവർ ചെറിയ കഷണങ്ങളായി മുറിച്ചതിന് ശേഷം മഞ്ഞൾപൊടി ഉപ്പ് ഇവ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുറച്ച് സമയം ഇടണം. ശേഷം വെള്ളത്തിൽ നിന്നും മാറ്റാം. ഇനി ഒരു ബൗളിലേക്ക് കടലമാവ്, കോൺഫ്ലോർ, മസാലപ്പൊടികൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് യോജിപ്പിച്ചതിനുശേഷം തൽപാല്പമായി വെള്ളം ഒഴിച്ച് മിക്സ് ചെയ്തു കട്ടിയുള്ള ബാറ്റർ ആക്കി എടുക്കാം. ഇതിലേക്ക് കോളിഫ്ലവർ ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക. ചൂടായി എണ്ണയിലേക്ക് ഇതിൽ നിന്നും കോളിഫ്ലവർ എടുത്ത് ചേർത്ത് വറുത്തെടുക്കാം. എല്ലാം പുറത്തു കഴിഞ്ഞതിനു ശേഷം കുറച്ചു കറിവേപ്പിലയും പച്ചമുളകും എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം.