India

റോഡരികിൽ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം – Pune man bursting firecrackers on road dies after being hit by car

ദീപാവലി ആഘോഷത്തിനിടെ അമിതവേ​ഗത്തിൽവന്ന കാറിടിച്ച് സോഹം പട്ടേൽ എന്ന 35-കാരനായ യുവാവിന് ദാരുണാന്ത്യം. പൂണെയിലെ പിംപ്രി-ചിഞ്ച്‌വാഡ്‌ ഭാ​ഗത്താണ് സംഭവം. നവംബർ 30-ാം തീയതി ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ദീപാവലി തലേന്ന് റോഡരികിൽ പടക്കം പൊട്ടിക്കുന്നതിനിടെ സോഹം പട്ടേലിനെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ശേഷം അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി. സംഭവം നടന്ന് ഇത്രയും നാളായിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പരിക്കുപറ്റിയ സോഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇനിയും തിരിച്ചറിയാനാവാത്ത കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം പുണെയിലെ സിം​ഹ്ഗഡ് പ്രദേശത്ത് പടക്കം പൊട്ടിച്ചപ്പോൾ ഡ്രെയിൻ ചേമ്പറിൻ്റെ അടപ്പ് പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികൾക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.

STORY HIGHLIGHT: Pune man bursting firecrackers on road dies after being hit by car